ആര്യയുടെ വിവാഹ റിയാലിറ്റി ഷോ – പുതിയ ട്വിസ്റ്റ് ‘ആര്യ, നിനക്കായി ഞാനെന്നും ഇവിടെയുണ്ടാകും’ –

638

തുടക്കം  മുതലേ ഏറ്റവുമധികം പ്രേക്ഷക  പിന്തുണ നേടിയിരുന്ന അപര്‍ണദിയുടെ മറുപടിയാണ് ഏവരെയും ഞെട്ടിച്ചത്.ആരെയും വിവാഹം ചെയ്യുന്നില്ലെന്നു ആര്യ പ്രഖ്യാപിച്ചതോടെ പരിപാടിയുടെ അവതാരകയായ സംഗീത അപര്‍ണദിയോട് അഭിപ്രായം ചോദിക്കുകയുണ്ടായി. 

“നീ എന്താ ഇങ്ങനെ ചെയ്യുന്നത്. നിനക്ക് കല്യാണം കഴിക്കണമെന്നു ആഗ്രഹമില്ലേ.? ജീവിതാവസാനം വരെ ബ്രഹ്മചാരിയായിരിക്കാമെന്നാണോ തീരുമാനം.എന്നെ എലിമിനേറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഇതുപോലെ ഒന്നും തോന്നിയില്ലേ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് അവസാനം വരെയും പറയില്ലേ. സ്‌നേഹിക്കുന്നു എന്ന് മാത്രമാണോ പറയുക.”

ഇനിയും ഒരു ചാന്‍സ് ഉണ്ടെന്ന് ആര്യയുടെ സുഹൃത്തായ കാര്‍ത്തി പറഞ്ഞപ്പോള്‍ ഞാന്‍ എന്നും നിനക്കായി ഇവിടെയുണ്ടാകും എന്നായിരുന്നു അപര്‍ണദിയുടെ മറുപടി.  “ഞാന്‍ ഒരുപക്ഷെ ഈ വേദിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈയവസരത്തില്‍ ഇത്ര കൂളായി നില്‍ക്കാന്‍ സാധിക്കില്ലായിരുന്നു. പക്ഷെ ഇവര്‍ മൂന്നു പേരും ഇത് വളരെ സ്പോര്‍ട്ടീവ് ആയി എടുത്തു. അതില്‍ അവര്‍ സന്തോഷിക്കുന്നു. നീയിങ്ങനെ പറഞ്ഞത് ശരിക്കും ഷോക്ക് ആണ്. പക്ഷെ ഞാന്‍ എന്നും നിനക്കായി ഇവിടെയുണ്ടാകും. ഐ ലവ് യു”…

ഫൈനലിന് തൊട്ടു മുന്‍പാണ് അപര്‍ണദി ഷോയില്‍ നിന്നും പുറത്തായത്…..താന്‍ ആര്യയെ വിട്ടു പോകില്ലെന്നും ആര്യ തന്നെ പുറത്താക്കിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും അപര്‍ണദി എലിമിനേഷന്‍ സമയത്ത് പറഞ്ഞിരുന്നു..