ആ സംവിധായകന്‍ പറഞ്ഞു; നൈറ്റ് ഗൗണില്‍ കാണണം:പിന്നെ എന്താ ചെയ്ക പല പല അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി മഹി ഗില്‍

275

സംവിധായകരില്‍ നിന്ന് നിരന്തരം അസ്വസ്ഥജനകമായ അനുഭവങ്ങള്‍ ഉണ്ടായതായി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നടി മഹി ഗില്‍ പറഞ്ഞു.ഞാന്‍ അവസരം തേടി പല സംവിധാകരേയും കാണാന്‍ പോയിട്ടുണ്ട്. അവരില്‍ പലരുടെയും പേര് പോലും ഓര്‍ക്കുന്നില്ല. ആദ്യം ഒരു സല്‍വാര്‍ അണിഞ്ഞാണ് ഞാൻ ഒരു സംവിധാകനെ കാണാന്‍ പോയത്. എന്നാല്‍ സല്‍വാര്‍ അണിഞ്ഞെത്തിയാല്‍ നിങ്ങളെ ആരും കാസ്റ്റ് ചെയ്യാന്‍ പോകുന്നില്ല എന്നായിരുന്നു അയാളുടെ മറുപടി. അയാളെന്താണുദ്ദേശിച്ചതു എന്ന് എനിക്ക് മനസിലായി .പിന്നെയൊരാളെ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു എന്നെ നൈറ്റി ധരിച്ച് കാണണമെന്ന്. സത്യത്തിൽ കേട്ടപ്പോൾ ഞാൻ ഞെട്ടിപോയി ഇവിടെ ഒരു പുതിയ നടിയുടെ ജീവിതം വലിയ കഷ്ടമാണ്..’ നടിയുടെ വാക്കുകള്‍


പുതുമുഖ നായികമാരെ നൈറ്റ് ഗൗണില്‍ കാണണം എന്ന് യാതൊരു മടിയുമില്ലാതെ ആവശ്യപ്പെടുന്ന വിഢ്ഢികളുടെ ലോകമാണ് സിനിമയെന്നും മഹി ഗില്‍ പറഞ്ഞു. ഹിന്ദി, പഞ്ചാബി സിനിമകളിലാണ് മഹി ഏറ്റവും അധികം അഭിനയിച്ചത്. അനുരാഗ് കശ്യപിന്‍റെ ദേവ് ഡിയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2003ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്.