ഇന്ന് പിന്മാറിയാല്‍ …വിവാദങ്ങള്‍ക്ക്ചു ട്ട മറു പിടിയുമായി അടാര്‍ ലവ്സം വിധായകന്‍

110
adar love movie

‘മാണിക്യമലരായ പൂവി’ ഗാനത്തില്‍ പ്രവാചകനിന്ദയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും .ഗാനരംഗത്തിലുള്ള പ്രിയയ്ക്ക് നേരെയും കേസുണ്ടെന്ന് കേട്ടതോടെയാണ് താന്‍ ഗാനം ഒഴിവാക്കാന്‍ ആലോചിച്ചതെന്നും എന്നാല്‍ കേസ് തനിയ്‌ക്കെതിരെ മാത്രമാണെന്നറിഞ്ഞതിനാല്‍ ഗാനം പിന്‍വലിയ്ക്കില്ല. സധൈര്യം മുന്നോട്ടു പോകുമെന്നും ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ ചിത്രങ്ങളുടെ സംവിധായകനനും ഇപ്പോള്‍   തരങ്ങമായിരിക്കുന്ന അടാര്‍ ലവ് എന്ന ചിത്രത്തിന്റെ സംവിധായകനായ ഒമര്‍ ലുലു പറയുന്നു

ഇത്തരം വിവാദങ്ങളെ നിയമപരമായി നേരിടുമെന്നും ഒരു അഡാര്‍ ലൗവിന്റെ സംവിധായകന്‍ ഒമര്‍ ലുലു. ഗാനം ചിത്രത്തില്‍ പിന്‍വലിയ്ക്കാന്‍ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം ഉപേക്ഷിച്ചതായി പത്രസമ്മേളനത്തില്‍ ഒമര്‍ വ്യക്തമാക്കി.മുസ്ലിങ്ങളുടെ പ്രവാചകനായ മുഹമ്മദ് നബിയെ കുറിച്ചുള്ള പാട്ടു സിനിമയിലെ കുട്ടികളുടെ പ്രണയരംഗത്തിൽ ഉൾപ്പെടുത്തി എന്ന് പറഞ്ഞാണ് വിവാദങ്ങൾ തുടങ്ങിയത് .പാട്ടില്‍ കണ്ണിറുക്കി കാണിച്ചതും അതു സോഷ്യല്‍ മീഡിയില്‍ വൈറലായതുമാണ് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലേക്കെത്തിച്ചത്