എട്ട് വയസുകാരിയായ മകളെ പീഡിപ്പിച്ച മൗലവിയെ അമ്മ പള്ളിയില്‍ കയറി തല്ലിവീഡിയോ വൈറലാകുന്നു

491

മകളെ പീഡിപ്പിച്ച മൗലവിയെ യുവതി മുസ്ലീം പള്ളിക്കുള്ളില്‍ കയറി തല്ലി. മകളേയും കൂട്ടിക്കൊണ്ടുവന്നാണ് മകളെ അക്രമിച്ചയാളെ അമ്മ കൈകാര്യം ചെയ്തത്.കൈയില്‍ ഒരു വടിയുമായി കയറിവന്ന മുസ്ലീം സ്ത്രീ മൗലവിക്ക് ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിച്ചത്. മകളെ ഉപദ്രവിച്ചയാളെ അമ്മ ദേഷ്യം തീരുവോളം തല്ലി. കൂടാതെ മകളുടെ കൈയില്‍ വടി പിടിപ്പിച്ച് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. യുവതിക്കൊപ്പം നിരവധി ആളുകളുമുണ്ടായിരുന്നു. അവര്‍ ഇയാളെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പാക്കിസ്ഥാനിലാണ് സംഭവം നടന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായിരിക്കുകയാണ്. ഇതിനോടകം 14,000 പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.