ഞാന്‍ മോദി ആരാധികയാണ് കങ്കണ; അതിന് പിന്നിലുള്ള കാരണം വായിക്കുക .

27

ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത് മോദിയുടെ കടുത്ത ആരാധിക ആണ് .അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ താരം .സാധാരണ മനുഷ്യന്‍ നേടുന്ന വിജയങ്ങളാണ് എനിക്ക് പലപ്പോഴും പ്രചോദനം നൽകുന്നത് .മോദി ചായക്കടക്കാരനിൽ നിന്നും പ്രധാനമന്ത്രി ആയ ആൾ ആണ് .അതുകൊണ്ട് തന്നെ ഇത് ജനാധിപത്യത്തിന്റെ വിജയമാണ് എന്നും താരം പറയുന്നു .താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നു .

“ഒരു യുവതിയെന്ന നിലയിൽ ഞാൻ ശരിയായ റോൾ മോഡലുകൾ ഉണ്ടായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു ഒരു സാധാരണ മനുഷ്യന്റെ ഗ്രാഫിലും ആഗ്രഹത്തിലും നിന്നും അദ്ദേഹം നേടിയ വിജയം നമ്മുടെ ഓരോരുത്തരുടേതും ആണ് .അത് നമ്മുടെ ജനാധിപത്യത്തിന്റെ വിജയമാണ്, അദ്ദേഹം ശരിയായ റോൾ മോഡൽ ആണെന്ന് എനിക്ക് തോന്നുന്നു, “കങ്കണ പറഞ്ഞു.