ടേക്ഓഫിനിടെ വിമാനത്തിന്റെ വാതില്‍ തുറന്നു; കോടികളുടെ രത്‌നവും സ്വര്‍ ണ്ണവും റണ്‍വേയില്‍ നിറഞ്ഞു വിഡിയോയും ചിത്രങ്ങളും കാണാം

67

37.8ലക്ഷം ഡോളര്‍ വിലവരുന്ന 3 ടണ്‍ സ്വര്‍ണ്ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും കട്ടകളാണ് ടേക്ഓഫിനിടെ  ചരക്കുവിമാനത്തിന്റെ വാതില്‍ തുറന്ന് റണ്‍വേയില്‍ വീണു. സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള പ്ലാറ്റിനം കട്ടകളും വീണ കൂട്ടത്തില്‍പ്പെടുന്നു . കാര്‍ഗോയുടെ മൂന്നിലൊന്ന് ഭാഗം റണ്‍വെയില്‍ പരന്നു. ഒടുവില്‍ സംഗതി ശ്രദ്ധയില്‍പെട്ടതോടെ 12 കിലോമീറ്റര്‍ അപ്പുറമുള്ള ഒരു ഗ്രാമത്തില്‍ വിമാനമിറക്കുകയായിരുന്നു. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ സ്വര്‍ണ്ണങ്ങളും രത്‌നങ്ങളും തങ്ങള്‍ കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കാനായി വിമാനത്താവളാധികൃതര്‍ ഉടന്‍ തന്നെ റണ്‍വേ സീല്‍ ചെയ്തു. 3.4 ടണ്‍ ഭാരം വരുന്ന 172 സ്വര്‍ണ്ണക്കട്ടികള്‍ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്.വിഡിയോയും ചിത്രങ്ങളും കാണാം