നീ തലകീഴായി നില്‍ക്കാന്‍ പറഞ്ഞാലും ഞാൻ അനുസരിക്കും – നയൻ‌താര

86

നയന്‍താരയുടെ തിരിച്ചുവരവിന് വേദിയൊരുക്കിയ ചിത്രമായിരുന്നു വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്‌ത ‘നാനും റൗഡി താന്‍’ എന്ന ചിത്രം .ഈ സിനിമ മുതലാണ് ഇരുവരും പ്രണയത്തിൽ ആയത് .നാനും റൗഡി താന്‍ ചെയ്യുന്നതുവരെ പറയാന്‍ മാത്രം ഹിറ്റുകള്‍ ഒന്നും തനിക്കില്ലെന്നും തന്റെ ജീവിത വിജയത്തിന് കാരണം നയൻ‌താര ആണെന്നും വിഘ്‌നേഷ് പറയുന്നു .
മാഡം എന്നായിരുന്നു ഞാന്‍ നയന്‍താരയെ വിളിച്ചിരുന്നത്. അവര്‍ വലിയ ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ടു തന്നെ അഭിനയത്തെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ എനിക്ക് ഭയമായിരുന്നു. അവര്‍ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ. ഒരിക്കല്‍ നയന്‍താര എന്നോട് പറഞ്ഞു, ‘നീ സംവിധായകനാണ്, ഇങ്ങനെ ചിന്തിക്കരുത്. നീ തലകീഴായി നില്‍ക്കാന്‍ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനത് ചെയ്‌തേ പറ്റൂ.’ അതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഞാന്‍ അവരെ വല്ലാതെ ബഹുമാനിക്കുന്നു.