പ്രണവുമൊത്തുള്ള കല്യാണ വാർത്ത കല്യാണി പ്രതികരിക്കുന്നു

160

കല്യാണി പ്രീയദർശൻ പറയുന്നത് ഇങ്ങനെ
“ലാലങ്കിളിന്റെ മകൻ അപ്പുച്ചേട്ടൻ( പ്രണവ് മോഹൻലാൽ) ആണ് ഞങ്ങളുടെ ഫാമിലി സർക്കിളിലെ എല്ലാ കുട്ടികളുടെയും ഹീറോ. ഇത്രയും വലിയ ഒരാളുടെ മകനായിട്ടും വളരെ ലളിതമായി അപ്പുച്ചേട്ടൻ ജീവിക്കുന്നതു കാണുമ്പോൾ അത്ഭുതമാണ്. ഒരു ടീ ഷർട്ടും ഒരു ജീൻസും ഒരു ചപ്പലും ഉണ്ടെങ്കിൽ അപ്പുച്ചേട്ടനു സന്തോഷമായി ജീവിക്കാനാകും. ഞാനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്നു ചില മെസേജുകൾ വന്നു. അന്നു അപ്പുച്ചേട്ടനും ഞങ്ങളും ചിരിച്ചതിനു കണക്കില്ല. കുട്ടിക്കാലും മുതൽ എന്റെ ചേട്ടനും ഫ്രണ്ടുമാണ് അപ്പുച്ചേട്ടൻ. ഞങ്ങൾ ഒരു കുടുംബംതന്നെയാണ്. അന്നുതന്നെ അപ്പുച്ചേട്ടൻ ഞങ്ങൾ ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിലിട്ടു. ഒന്നും ഒളിക്കാനില്ലാത്ത ആളാണു അപ്പുച്ചേട്ടൻ.”

ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമ രംഗത്ത് ചുവട് വെച്ചിരിക്കുക ആണ് കല്യാണി .കല്യാണിയും പ്രണവുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു .ഈ ഫോട്ടോകൾ പ്രണവ് മോഹൻലാൽ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നതാണ് .ഒന്നും മറച്ചു വെക്കാനില്ലാത്ത പ്രകൃതം ആണ് പ്രണവിന്റേത് എന്നും കല്യാണി പറയുന്നു .