മതവും ജാതിയുമില്ലാത്തവർ കേരളത്തിൽ കൂടുന്നു മതമില്ലാത്ത കുട്ടികളുടെ കണക്കുകൾ കേട്ടാൽ കേരളം ഞെട്ടും വായിക്കാം

31

നിയമസഭയില്‍ ഡി.കെ.മുരളി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസമന്ത്രിയാണ് മതവും ജാതിയുമില്ലാ എന്ന് രേഖപ്പെടുത്തി സ്കൂളിൽ അഡ്മിഷൻ എടുത്ത കുട്ടികളുടെ കണക്ക് വിശദീകരിച്ചത്. 2017-18 അധ്യയന വര്‍ഷത്തില്‍ 1,23,630 കുട്ടികള്‍ തങ്ങളുടെ മതവും ജാതിയും തിരഞ്ഞെടുക്കാതെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ രണ്ടാം വര്‍ഷത്തില്‍ 239 കുട്ടികളും ഒന്നാം വര്‍ഷത്തില്‍ 278 കുട്ടികള്‍ മത-ജാതിരഹിതരാണ്.

ജനനരേഖകളിലും സ്‌കൂള്‍ രേഖകളിലും ജാതിയില്ല/ മതമില്ല എന്ന് രേഖപ്പെടുത്താന്‍ സൗകര്യമൊക്കിയതോടെയാണ് പുരോഗമന വാദികളായ രക്ഷിതാക്കൾ ഇത്തരം മികച്ച തീരുമാനമെടുക്കുകയും തങ്ങളുടെ കുഞ്ഞുങ്ങൾ ജാതി മത ഭ്രാന്ത് മാറ്റി മനുഷ്യരായി ജീവിക്കട്ടെ എന്ന് തീരുമാനിച്ചിരിക്കുന്നത്