മലയാള സൂപ്പർ താരങ്ങളുടെ ജന്മ നാടുകൾ ?

1351

മലയാള സൂപ്പർ താരങ്ങളുടെ ജന്മ നാടുകൾമോഹൻ ലാൽ: 1960 മെയ് 21 ന് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി പത്തനംതിട്ടയിലാണ് മോഹൻലാലിൻറെ ജനനം.

മമ്മൂട്ടി: 1951 സെപ്റ്റംബർ 7 ന് ആലപ്പുഴയിലെ ചന്ദിരൂർ എന്ന സ്ഥലത്ത് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായി ജനിച്ച മുഹമ്മദ് കുട്ടി ഇസ്മായിൽ ആണ് മമ്മൂട്ടി എന്ന മലയാത്തിന്റെ പ്രിയ താരം

സുരേഷ് ഗോപി: ഗോപിനാഥപിള്ളയുടെയും ഗ്യാനലക്ഷ്മിയുടെയും മകനായി 1959 ജൂൺ 26 ന് കൊല്ലം ജില്ലയിലാണ് സുരേഷ്‌ഗോപി ജനിച്ചത്.

മനോജ് ക ജയൻ: ജയവിജയന്മാർ എന്ന പേരിൽ പ്രശസ്തരായ സംഗീതജ്ഞന്മാരിലെ ജയന്റെ മകനായി 1966 മാർച്ച് 16 ന് കോട്ടയത്താണ് മനോജ് കെ ജയന്റെ ജനനം. ‘അമ്മ വി കെ സരോജിനി.

ശ്രീനിവാസൻ: 1956 ഏപ്രിൽ 6 ന് തലശ്ശേരിയിൽ ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായാണ് ശ്രീനിവാസന്റെ ജനനം

ഇന്ദ്രൻസ്: കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി 1957 ൽ തിരുവനന്തപുരത്തു ജനിച്ച ഇന്ദ്രൻസ് നല്ലൊരു നടനെന്നതിനെക്കാളുപരി ഒരു വസ്ത്രാലങ്കാര വിദഗ്ധനാണ്.

ദേവൻ: ശ്രീനിവാസൻ ലളിത ദമ്പതികളുടെ മകനായി 1952 ജനുവരി 8 ന് തൃശൂരാണ് മലയാള സിനിമയിലെ സുന്ദരാനായ ഈ വില്ലൻ ജനിച്ചത്.

സായ്‌കുമാർ: അഭിനയ കുലപതിയായ കൊട്ടാരക്കര ശ്രീധരൻ നായരുടെയും വിജയ ലക്ഷ്മി അമ്മയുടെയും മകനായി 1963 ഏപ്രിൽ 14 ന് കൊട്ടാരക്കരയിലാണ് സായ്‌കുമാറിന്റെ ജനനം.

ജയറാം: 1965 ഡിസംബർ 10 ന് സുബ്രമണ്യം അയ്യരുടെയും തങ്കത്തിന്റെയും മകനായി പെരുമ്പാവൂർ ജനിച്ചു.

ബിജു മേനോൻ: പി എൻ ബാലകൃഷ്ണ പിള്ളയുടെയും മാലതി അമ്മയുടെയും മകനായി 1970 സെപ്റ്റംബർ 9 ന് തൃശൂരിലാണ് ബില് മേനോന്റെ ജനനം.

കുഞ്ചാക്കോ ബോബൻ: നവോദയ അപ്പച്ചന്റെ ശേഷക്കാരനായും കുഞ്ചാക്കോയുടെ ചെറുമകനും ബോബൻ കുഞ്ചാക്കോയുടെ മകനുമായ കുഞ്ചാക്കോ ബോബൻ 1976 നവംബർ 2 ന് ആലപ്പുഴയിൽ ജനിച്ചു.

ദിലീപ് : എറണാകുളം ജില്ലയിലെ എടവനക്കാട് എന്ന സ്ഥലത്ത് 1967 ഒക്ടോബർ 27 നാണ് ഗോപാലകൃഷ്ണൻ എന്ന ദിലീപ് ജനിച്ചത്.

നിവിൻ പോളി: മലർവാടി ആർട്സ് ക്ലബിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നിവിൻപോളി ആലുവാക്കാരനാണ്. 1984 ഒക്ടോബർ 11 നാണ് നിവിൻ പോളി ജനിച്ചത്.

പൃഥ്‌വി രാജ് : മലയാള സിനിമയുടെ ഒരു കാലഘട്ടം തന്നെ തന്റെ അഭിനയ ജീവിതത്തിലൂടെ എഴുതിച്ചേർത്ത സുകുമാരന്റെയും ഭാര്യ മല്ലികാ സുകുമാരന്റെയും മകനായി 1982 ഒക്ടോബർ 16 ന് തിരുവനതപുരത്ത് ജനിച്ചു.

ദുൽഖർ സൽമാൻ: മലയാളത്തിന്റെ മെഗാ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും മകനായി 1986 ജൂലൈ 28 ന് kochiyilaanu സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ ജനനം.

ആസിഫ് അലി: 1986 ഫെബ്രുവരി 4 ന് തൊടുപുഴയിലാണ് ഷൗക്കത്ത് അലിയുടെയും മോളി അലിയുടെയും മകനായി ആസിഫ് അലിയുടെ ജനനം.

ഫഹദ് ഫാസിൽ: സിനിമാ സംവിധായകൻ ഫാസിലിന്റെയും റോസിന ഫാസിലിന്റെയും മകനായി 1983 ഓഗസ്റ്റ് 8 ന് കൊച്ചിയിൽ ജനിച്ചു.

ടോവിനോ തോമസ്: ഇരിങ്ങാലക്കുടയിൽ 1989 ജനുവരി 21 നാണ് ടോവിനോ താമസിന്റെ ജനനം.

ശോഭന: ചന്ദ്രകുമാർ പിള്ളയുടെയും ആനന്ദത്തിന്റെയും മകളായി 1970 മാർച്ച് 21 ന് തിരുവനന്തപുരത്താണ് ഈ നടന്ന വിസ്മയത്തിന്റെ ജനനം.

ഉർവ്വശി: ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി 1968 ജനുവരി 25 ന് തിരുവന്തപുരത്താണ് കവിത രഞ്ജിനി എന്ന ഉർവ്വശിയുടെ ജനനം.

മഞ്ജു വാര്യർ: തമിഴ്‌നാട്ടിലെ നാഗർകോവിലിലാണ് ഇപ്പോൾ തൃശ്ശൂർകാരിയായ മഞ്ജുവിന്റെ ജനനം. 1979 സെപ്റ്റംബർ 10 നാണ് മലയാളത്തിന്റെ ഈ അഭിമാന നായിക ജനിച്ചത്.

കാവ്യാ മാധവൻ: 1984 സെപ്റ്റംബർ 19 ന് കാസർഗോഡുള്ള നീലേശ്വരം എന്ന സ്ഥലത്താണ് കാവ്യ മാധവൻ ജനിച്ചത്.

നവ്യ നായർ: ഹരിപ്പാടിനടുത്തുള്ള ചേപ്പാടിനടുത്ത് 1985 ഒക്ടോബർ 14 ന് ധന്യ വീണയെന്ന നവ്യ നായർ ജനിച്ചു.

നയൻ താര: ഡയാന മറിയം കുര്യൻ എന്ന നയൻ താര ജനിച്ചത് 1984 നവംബർ 18 ന് ബാംഗ്ലൂരിലാണ്.

പാർവ്വതി: എന്ന് നിന്റെ മൊയ്തീനിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ പാർവ്വതി 1987 ഏപ്രിൽ 7 ന് കോഴിക്കോടാണ് ജനിച്ചത്.