മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ നായികാവേഷവും, ആരോപണങ്ങളില്‍ മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ!

355

മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ നായികാവേഷവും, ആരോപണങ്ങളില്‍ മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ!നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട കേസിന്‍രെ വിചാരണ ഈ മാസം തുടങ്ങുമെന്ന് അറിയിച്ചിരുന്നു.ദിലീപിന്റെ പ്രതിഛായ തകര്‍ക്കാനായി മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, വിഎ ശ്രീകുമാര്‍ മേനോന്‍, ലാല്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംഭവമാണെന്നായിരുന്നു അറസ്‌ററിലായ മാര്‍ട്ടിന്‍ ആരോപിച്ചത്

മോഹന്‍ലാല്‍ വിഎ ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനിലെ നായികാവേഷവും മുംബൈയില്‍ ഒരു ഫ്‌ളാറ്റുമാണ് ഇതിന് പ്രത്യുപകാരമായി മഞ്ജു വാര്യര്‍ക്ക് ലഭിച്ചതെന്നും മാര്‍ട്ടിന്‍ ആരോപിച്ചിരുന്നു പുതിയ ആരോപണത്തെക്കുറിച്ച് കേട്ടപ്പോള്‍ താരം ചരിക്കുകയായിരുന്നുവെന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ താരത്തിന് താല്‍പര്യമില്ലെങ്കിലും ആ ചിരിയിലുണ്ട് എല്ലാ പ്രതികരണവും. അര്‍ഹിക്കുന്ന കാര്യങ്ങള്‍ക്ക് മാത്രം പ്രതികരണം നല്‍കിയാല്‍ മതിയെന്ന താരത്തിന്‍രെ നിലപാടിനെ ആരാധകരും പിന്തുണക്കുന്നുണ്ട്.