വിഡ്ഢികള്‍ പിറുപിറുക്കും പട്ടികള്‍ കുരയ്ക്കും, ചെയ്തോട്ടെ : ഗൗതമി

42

ഇതുവരെ പിരിയാത്തവരെ പിരിക്കാനും ഒന്നിക്കാത്തവരെ ഒന്നിപ്പിക്കാനും ഓൺലൈൻ പാപ്പരാസി മാധ്യമങ്ങൾക്ക് വലിയ താല്പര്യം ആണ് അതൊരത്തിൽ ഒരു സംഭവുമായി ബന്ധപ്പെട്ടാണ് ഈ വാർത്ത പതിമൂന്ന് വര്‍ഷത്തെ ലിവിങ് ടുഗെതല്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച് വേര്‍പിരിഞ്ഞ കമല്‍ ഹസനും ഗൗതമിയും വീണ്ടും ഒന്നിക്കുന്നതായ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഗൗതമി.ഗൗതമിയും കമല്‍ ഹസനും വീണ്ടും ഒന്നിയ്ക്കുന്നു എന്നാണ് ചില തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ചില തെറ്റിദ്ധാരണകളുടെ പേരിലാണ് ഇരുവരും പിരിഞ്ഞതെന്നും ആ തെറ്റിദ്ധാരണ മാറിയെന്നും വാര്‍ത്തയില്‍ പറഞ്ഞു.എന്നാല്‍ ഈ വാര്‍ത്ത ഗൗതമി നിഷേധിച്ചു.മാദ്ധ്യമങ്ങളെ ശക്തമായി ആക്ഷേപിച്ചാണ് ഗൗതമി പ്രതികരിച്ചത് വിഡ്ഢികള്‍ പിറുപിറുക്കും, പട്ടികള്‍ കുരയ്ക്കും.. ചെയ്‌തോട്ടെ . ഞാന്‍ മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുകയാണ്- ഗൗതമി പറഞ്ഞു.