സാമുവലിന് ഒരു ദിവസം കിട്ടിയ പ്രതിഫലം 667 രൂപ!. സത്യാവസ്ഥ ?

26

ഒരു ലക്ഷം രൂപ മാത്രമേ വേദനം കിട്ടിയൊള്ളു എന്ന് സുഡാനി ഫ്രം നൈജിരിയയിലെ നടൻ പറഞ്ഞതിനെ കുറിച്ച് രണ്ടു രീതിയിൽ ചർച്ചകൾ ഉണ്ട് .ഒന്ന് അഭിനയിക്കുന്നതിന് മുമ്പ് പറഞ്ഞു ഉറപ്പിച്ച ഒരു ലക്ഷം കൊടുത്തത് ശരിയാണ് എന്നും രണ്ടു കഷ്ടമായിപ്പോയി ഈ വിവേചനം അനുവദിക്കരുത് എന്നും ആണ് .സിനിമക്കാർക്കിടയിൽ നിന്നും ” നന്ദി വേണമെടാ നന്ദി ” എന്നാണ് പ്രതികരണം .പുതുമുഖങ്ങൾക്ക് വരെ 10 – 20 ലക്ഷം കിട്ടുമ്പോൾ തനിക്കു 5 ലക്ഷത്തിൽ താഴേയാണ് കിട്ടിയതെന്ന് നടൻ സാമുവേൽ അബിയോള റോബിൻസൺ ലൈവിൽ പറഞ്ഞിരുന്നു .എന്നാൽ ഇപ്പോൾ പുറത്തു വരുന്ന രേഖകൾ പറയുന്നത് 5 മാസം കേരളത്തിൽ ഷൂട്ടിങ്ങിനായി തങ്ങിയ സാമുവലിന് ശമ്പളമായി 1 ലക്ഷം രൂപയും ചിലവിനായി 80000 രൂപയും നൽകി എന്നാണ് .പടം ഇറങ്ങിയതിനു ശേഷം 70000 രൂപയും നൽകി .അങ്ങനെ മൊത്തത്തിൽ 187000 രൂപ .