2017 ൽ 50 കോടിയ്ക്കുമുകളിൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങൾ

1282

കയറ്റിറക്കങ്ങളുടെ ഒരു ഘോഷയാത്രയാണ് 2017 ലെ മലയാള സിനിമയിൽ നമ്മൾ കണ്ടത്. വിവാദങ്ങൾക്കും ആഘോഷങ്ങൾക്കുമിടയിൽ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ചില ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിൽ, വിവാദങ്ങളെ വിജയങ്ങളാക്കി മാറ്റിയ ചില ചിത്രങ്ങളും ഉണ്ടായിരുന്നു. 2017 ൽ 50 കോടിയ്ക്കു മുകളിൽ കളക്ഷൻ നേടിയ ചിത്രങ്ങൾ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.

1. രാമലീല: വിവാദങ്ങളും ദിലീപിന്റെ ജയിൽവാസവുമൊക്കെക്കൂടി പ്രതിസന്ധികളുടെ നടുവിൽ നിന്നുകൊണ്ട് പ്രദർശനത്തിനെത്തിയ ചിത്രമാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ പൊളിറ്റിക്കല്‍ ത്രില്ലർ രാമലീല ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമ ആയിരുന്നു. പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് സിനിമയിൽ ദിലീപ് പ്രത്യക്ഷപ്പെട്ടത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിചൻ മുളകുപ്പാടം ആണു സിനിമ നിർമ്മിച്ചത്. നടൻ ദിലീപിന്റെ അറസ്റ്റിന് ശേഷം പുറത്തിറങ്ങുന്ന ചിത്രം എന്ന ആശങ്ക ചിത്രത്തെ ഏറെ ബാധിച്ചിരുന്നു, എങ്കിലും 50 കോടി രൂപയാണ് രാമലീല കളക്ഷൻ നേടിയതെന്ന് നിർമ്മാതാവ് ടോമിചൻ മുളകുപ്പാടം തൻറെ ഫേസ്ബുക്കിലൂടെ പറഞ്ഞു.

2. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ: വി.ജെ.ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമ. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത, മലയാള ചലച്ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ നിർമ്മിച്ചത് സോഫിയ പോൾ ആണ്. കുടുംബ പ്രേക്ഷകരുടെ കൈയടി നേടിയ ഈ ചിത്രത്തിനു ഏറെകാലത്തിന് ശേഷം മീന വെള്ളിത്തിരയിലേക്ക് ഒരു തിരിച്ചു വരവ് നടത്തിയെന്ന പ്രത്യേകതകൂടിയുണ്ട്. 52 കോടി രൂപ കളക്ഷൻ നേടിയാണ് ചിത്രം ബോക്സ് ഓഫീസിൽ വിജയമായത്.

3. ദി ഗ്രേറ്റ് ഫാദർ: ഓഗസ്റ്റ്‌ സിനിമയുടെ ബാനറിൽ ഹനീഫ് അദേനി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ നിർമ്മാണം നിർവഹിച്ചു, മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ സിനിമയാണ് ദി ഗ്രേറ്റ് ഫാദർ. 2016 ഡിസംബർ 25 ക്രിസ്മസ് റിലീസിനുവേണ്ടി തയ്യാറെടുത്ത ഈ പടം 2017 മാർച്ച് 30 ന് റിലീസിനുവേണ്ടി മാറ്റിവെക്കുകയായിരുന്നു . 2016 ഓഗസ്റ്റ്‌ 19 ന് തന്റെ ഫൈസ്ബുക്ക്‌ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് മമ്മൂട്ടി തന്റെ ആരാധകർക്കിടയിൽ വലിയ ഓളം തന്നെ സൃഷ്ടിച്ചിരുന്നു. എക്‌സ്ട്രാ സെന്‍സിറ്റീവ് ആയ ഒരു വിഷയത്തെ വെല്ലുവിളി ഏറ്റെടുത്ത ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ഒരു പാതി ഏറെക്കുറെ കുടുംബ പേക്ഷകര്‍ക്കും മറുപാതി മാസ് ആരാധകര്‍ക്കും എന്ന മട്ടിലാണ് സിനിമയുടെ മേക്കിംഗ്. കുടുംബം, കുസൃതി തുടങ്ങിയവയിലൂടെ അയഞ്ഞ താളത്തില്‍ നിന്ന് പെട്ടെന്ന് പിടിമുറുകി ഒരു റിവഞ്ച് ഡ്രാമയായി മാറിയ, മമ്മൂട്ടിയുടെ ലുക്കും കാറും കൂളിംഗ് ഗ്ളാസ്സും ഹൈലൈറ്റ് ആയി മാറിയ ഈ സിനിമയാണ് പോയവർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടി ബോക്സ് ഓഫീസിൽ വിജയം നേടിയത്. 58 കോടി രൂപയാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്