Sreenivasan’s Ayaal Sassi Review.

164

സജിൻ ബാബു സംവിധാനം ചെയ്‌ത ആക്ഷേപ ഹാസ്യ സിനിമ സാമൂഹിക പ്രതിബദ്ധതയുള്ള ആസ്വാദ്യകരമായ ഒരു മുഴുനീള ശ്രീനിവാസൻ സിനിമയാണ് .ശ്രീനിവാസൻ അവതരിപ്പിക്കുന്ന ശശി നമ്പൂതിരിയുടെ കഥയാണ് ‘അയാൾ ശശി’.ആർട്ടിസ്റ്റ് ആയ ശശി ആളുകളുടെ ശ്രദ്ധ കിട്ടണം ,ആരും ചെയ്യാത്ത വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യണം എന്ന് ഒക്കെ ആഗ്രഹിക്കുന്ന ശശിയേട്ടനെയാണ്‌ ആദ്യപകുതിയിൽ പ്രേക്ഷകർ കാണുന്നത് .ഒരേ നിമിഷം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ സജിൻ ബാബു ചിത്രം

സമകാല മലയാളസിനിമയുടെ വഴി മാറ്റിയ ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമ പോലെ സാമൂഹിക അസമത്വത്തിന് എതിരെ ഈ സജിൻ ബാബു ചിത്രവും വിരൽ ചൂണ്ടുന്നു .ശവപ്പെട്ടിയിൽ ജലാശയത്തിലൂടെ ഒഴുകി നടക്കുന്ന ആ സീൻ ഇപ്പോഴും മനസ്സിൽ നിന്നും പോയിട്ടില്ല .ശശി സത്യത്തിൽ ആരാണ് എന്ന ചോദ്യം നമ്മെ വല്ലാതെ അലട്ടും ശശി ഒരു സ്ത്രീ ലംബഡൻ ആണോ ? എന്ന് പോലും സിനിമയുടെ ആദ്യ ഭാഗങ്ങളിൽ തോന്നിപ്പോകും .എന്നാൽ സുഹൃത്തിന്റെ ചവിട്ടു കൊണ്ട് ഹോസ്പിറ്റലിൽ ആകുന്നിടത്തു നിന്നും കഥക്ക് പുതിയ വഴിത്തിരിവുകൾ ഉണ്ടാകുന്നു .ശശിയേട്ടൻ സ്വന്തം നാട്ടിലേക്കു തിരിച്ചു പോകുന്നു .അവിടെയും അദ്ദേഹത്തിനൊപ്പം എപ്പോഴുമുള്ള സുഹൃത്തുക്കളും അനുഗമിക്കുന്നു .നാരായണി എന്ന നമ്പൂതിരികുട്ടിയെ സ്നേഹിച്ച പഴയ ശശിയുടെ കഥ നമ്മുടെ കണ്ണുകൾ നിറയ്ക്കും .പിന്നീട് അങ്ങോട്ട് സ്വന്തം മരണം ആഘോഷമാക്കൻ പോകുന്ന ശശിയേട്ടനെ ആണ് പ്രേക്ഷകർ കാണുന്നത് .അതിനായി ലോകത്തിലെ തന്നെ അത്യന്താധുനിക ശവപ്പെട്ടി അദ്ദേഹം വാങ്ങുന്നു .

തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ നിങ്ങൾ തിയേറ്ററിൽ തന്നെ പോയി കാണുക .ശ്രീനിവാസനൊപ്പം SP ശ്രീകുമാർ, കൊച്ചു പ്രേമൻ, അനിൽ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.എല്ലവരുടെയും അവരുടെ റോളുകൾ ഭംഗിയായി തന്നെ ചെയ്‌തു .പി സുകുമാർ, സുധീഷ് പിള്ള എന്നിവരാണ് നിർമ്മാതാക്കൾ .സംഗീതം ബേസിൽ ജോസഫ് ,ഛായാഗ്രഹണം പപ്പു ,ചിത്രസംയോജനം അജയ് കുയിലൂർ എന്നിവർ ഭംഗിയായി ചെയ്‌തു .സിനിമയുടെ ആദ്യ സീനുകകളിൽ സംവരണം കിട്ടാൻ വേണ്ടി ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിയാകാൻ നടത്തുന്ന സമരം കാണിക്കുന്നുണ്ട് .സംവരണം കിട്ടിയാലും ഉയർന്ന ജാതിക്കാർ ഉയർന്നവർ തന്നെ എന്ന് സംവിധായകൻ പറഞ്ഞു വെക്കുന്നു .100 % സത്യമാണിത് , അയിത്തവും നാണക്കേടും എല്ലാം എപ്പോഴും നഴ്ന്നവന് തന്നെ .ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ സ്വന്തം പ്രണയത്തിനും ജീവിതത്തിനും വില പറഞ്ഞപ്പോൾ താൻ ഇഷ്ടപെട്ടപോലെ ഒന്ന് മരിക്കുവാൻ പോലും സാധിക്കില്ല ഈ സമൂഹത്തിൽ എന്ന് തിരിച്ചറിഞ്ഞിട്ടും അവൻ നമുക്കിടയിൽ ഉണ്ട്
” എല്ലാവരിലും ഒരു ശശി ഉണ്ട് ” അയാൾ ശശി .