Mad Daddy Post on Bride ran away with her lover after marriage.

4024

2കല്യാണം കഴിഞ്ഞ ശേഷം വധു കാമുകനൊപ്പം യാത്രയായി .,ഇതാണ് ഇന്ന് സോഷ്യൽ മീഡിയിൽ ഏറെ ചർച്ചയായ വിഷയം .100 % പെൺകുട്ടി തെറ്റുകാരിയാണ് എന്നാൽ പെൺകുട്ടി മാത്രമാണോ തെറ്റുകാരി ?
ചില ആരോപണങ്ങൾ ശ്രദ്ധയിൽ പെട്ടു .വീട്ടുകാരിൽ നിന്നും കിട്ടേണ്ട സ്വർണ്ണം കിട്ടാൻ വേണ്ടിയാണ് നമ്മുടെ കാമുകി ഇങ്ങനെ ചെയ്‌തത്‌ എന്ന് ചിലർ പറയുന്നു .അങ്ങനെയാണെങ്കിൽ ഒരു ദിവസം മുമ്പെങ്കിലും അവൾക്ക് സ്വർണ്ണവുമായി കാമുകനൊപ്പം മുങ്ങാമായിരുന്നു .അപ്പോൾ അതല്ല കാര്യം .ഈ കുട്ടി ഒരിക്കലും ഇത്ര ഭീകരമായ അന്തരീക്ഷത്തെ ജീവിതത്തിൽ നേരിടണം എന്ന് ആഗ്രഹിച്ചു കാണില്ല .പക്ഷേ ചില സാഹചര്യങ്ങൾ അവളെ തെറ്റുകാരി ആക്കി .
മറ്റു ചിലർ ചോദിക്കുന്നത് ഈ കുറ്റം ഒരു ചെറുപ്പക്കാരൻ ആയിരുന്നു ചെയ്‌തതെങ്കിൽ അവന്റെ കാര്യം എന്താകുമായിരുന്നു എന്നാണ് .
ലോക ചരിത്രത്തിൽ ഒരു വരനും വധുവിനെ ഉപേക്ഷിച്ചു ഇന്നേവരെ കാമുകിക്ക് ഒപ്പം പോയിട്ടില്ല .എന്താണ് അതിനു കാരണം .എല്ലാ ആണുങ്ങളും നല്ലവർ ആയത് കൊണ്ടാണോ ?
അതോ കാമുകിയെ തേച്ചതാണോ ?
രണ്ടും അല്ല .ഇവിടെ പുരുഷന് ആ സാഹചര്യം ഇല്ല .എന്നാൽ സ്ത്രീക്ക് സ്വന്തം ഇഷ്ടങ്ങൾ പോലും തുറന്നു പറയാൻ എന്നും സാധിക്കുന്നില്ല .അവൾക്ക് ഇഷ്ട്ടപ്പെട്ട ഒരാളോടൊപ്പം ജീവിക്കാൻ ഉള്ള അവകാശം ലംഘിക്കുന്നത് അവളുടെ വീട്ടുകാർ തന്നെയാണ് .അങ്ങനെ വന്നാൽ വേറെ ഒരാളെ സ്നേഹിക്കുന്ന സ്വന്തം മകളെ ഒരു ചെറുപ്പക്കാരന്റെ തലയിൽ കെട്ടിവെച്ചു അവനെ ഒരു കോമാളിയാക്കാൻ ശ്രമിച്ച വീട്ടുകാർ 8 ലക്ഷം അല്ല 80 വരെ കൊടുക്കേണ്ടി വരും .

എന്താണ് സംഭവിച്ചത് ?കാമുകനെ മറക്കണം അല്ലേൽ തൂങ്ങി ചാവും എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ……..ക്ലിക്ക് Next …….#MadDaddy Post

കാമുകനെ മറക്കണം അല്ലേൽ തൂങ്ങി ചാവും എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ കാമുകനെ ഉപേക്ഷിക്കേണ്ടി വന്ന കാമുകി ,കെട്ട് കഴിഞ്ഞപ്പോൾ ദാ മുമ്പിൽ നിൽക്കുന്നു കാമുകൻ നിന്നെ കിട്ടിയില്ലെങ്കിൽ ചത്തു കളയും എന്ന ഭാവത്തിൽ .ഏതു കാമുകിയും വീണുപോകും .ഇതാകുമ്പോൾ അച്ഛന് കൊടുത്ത വാക്കും പാലിച്ചു ….ഹ …പിന്നെ അവളിലെ സ്ത്രീയെ വേദനിപ്പിച്ചത് കാമുകനെ ചതിച്ചത് ആണ് .ഇങ്ങനെ ഒന്ന് ചിന്തിച്ചു നോക്കിയാൽ മനസ്സിലാകും എന്താണ് സംഭവിച്ചത് എന്ന് .അതിന് തീർച്ചയായും ഒരു പാവം പയ്യന്റെ ജീവിതം സ്വാർത്ഥതയുടെ അന്ധകാരത്തിൽ അവൾ ശ്രദ്ധിച്ചില്ല .സത്യത്തിൽ ഇവിടെ കാമുകിയോ കാമുകനോ ആണോ തെറ്റുകാർ .അതോ വീട്ടുകാരോ ?
“ഭർതൃമതിയായ യുവതി ഇരട്ട കുട്ടികളേയും ,ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടി “
എന്ന വാർത്ത കേട്ടപ്പോൾ ഈ പെൺകുട്ടി എത്ര നല്ല കുട്ടിയാണ് എന്ന് തോന്നിപ്പോയി .
സ്നേഹിക്കുന്ന പെൺകുട്ടിയെ ഈ സാഹചര്യത്തിലോട്ടു തള്ളിവിടുന്ന കാമുകൻമാരോട് ഒന്നേ പറയാൻ ഒള്ളു .നട്ടെല്ല് ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതാ ഈ പരുപാടി ……ക്ലിക്ക്  പിന്നെ പെൺകുട്ടികളോട് ഒരു കാര്യം .മാതാപിതാക്കളെ ധിക്കരിക്കാൻ വയ്യെങ്കിൽ പ്രേമിക്കാൻ ഇറങ്ങരുത് .കാരണം നമ്മുടെ നാട്ടിൽ 90 % ആളുകളും സ്വന്തം പെൺമക്കൾക്ക് സ്‌നേഹം (പ്രേമം ) ഉണ്ടെങ്കിൽ അത് അംഗീകരിക്കുന്നവർ അല്ല .അവസാനം വേറെ ആരെയെങ്കിലും കെട്ടേണ്ടി വന്നാൽ തേപ്പുകാരി എന്ന് വിളിപ്പേരും വരും .പിന്നെ അച്ഛന്റെ ആഗ്രഹത്തിന് കെട്ടിയിട്ടു കേട്ട് കഴിഞ്ഞു കാമുകനൊപ്പം പോയാൽ ഇതു പോലെ സോഷ്യൽ മീഡിയ പിള്ളാർ ഇടപെടും .പിന്നെ ജീവിച്ചിരുന്നിട്ട് കാര്യവുമില്ല .പിന്നെ കല്യാണം കഴിക്കാത്ത പയ്യന്മാർ അറിയാൻ

 

Back