Tiyaan Movie Review

291

ടിയാൻ
പേരിൽ തന്നെ വ്യത്യസ്തത പുലർത്തുന്ന ചിത്രം .ബദരീനാഥിനടുത്തു സ്ഥിതി ചെയ്യുന്നതായി ഉള്ള ഒരു സാങ്കല്പിക ഗ്രാമത്തിൽ ആണ് കഥ നടക്കുന്നത് പട്ടാഭിരാമഗിരി എന്ന വേദ പണ്ഡിതന്റെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാഭാവിക സംഭവ പരമ്പരകളിലൂടെ ആണ് കഥ നീങ്ങുന്നത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ അതാണ് മുരളി ഗോപി എന്ന ജീനിയസ് തിരക്കഥ കൃത്തിന്റെ തിരക്കഥയിലൂടെ ടെ ജിയൻ കൃഷ്ണകുമാർ പറയാൻ ശ്രമിക്കുന്നത് .

മുരളി ഗോപി താൻ ഒരു മികവുറ്റ തിരക്കഥകൃത്തും നടനുമാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു .വ്യത്യസ്തമായ ഒരു തിരക്കഥ ആഖ്യാനത്തിലൂടെ ഇന്ന് ഈ രാജ്യം നേരിടുന്ന സാമൂഹിക രാഷ്ട്രീയ വിഷയത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ചിത്രം.അർത്ഥ സമ്പുഷ്ടവും തീഷ്ണവുമായ സംഭാഷണങ്ങൾ ആണ് മുരളി ഗോപി ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്

അതിശക്തമായ കഥാ പത്രങ്ങൾ ആണ് ചിത്രത്തിന്റെ ഏറ്റവും മികച്ച ആകർഷണങ്ങളിൽ ഒന്ന് വടക്കെ ഇന്ത്യൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ഒരു പാട് സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട് .സ്വയം പ്രഖ്യാപിത ദൈവവും ഈശ്വരൻ എന്നതിന്റെ അർഥം അറിഞ്ഞു ജീവിക്കുന്ന ഒരു മനുഷ്യനും തമ്മിലുള്ള സഘർഷം അവിടേക്കു രക്ഷകനായി നിയോഗിക്കപ്പെട്ടെത്തുന്ന ഒരുവനും വ്യത്യസ്തമാണ് ചിത്രത്തിന്റെ പ്രമേയം അതുപോലെ ആനുകാലിക പ്രസക്തവും എന്നിരുന്നാലും ഇന്നിന്റെ പല സാമൂഹിക പ്രശ്നങ്ങളും (വർഗീയത ), രചയിതാവിന്റെ സ്വാതന്ത്ര്യത്തെ എപ്പോഴൊക്കെയോ ചോദ്യം ചെയ്യുന്നതും താൻ ഉദ്ദേശിച്ചതിലേക്കെത്താൻ നന്നായി പാട് പെടുന്നതും ഇതോടൊപ്പം കാണാം എന്നിരുന്നാലും തന്റെ മനസിലുള്ളത് ചിത്രീകരിക്കുന്നതിൽ തിരക്കഥാകൃത്തും സംവിധായകനും വിജയിക്കുന്നുണ്ട് .അഭിനയ മികവിൽ കേന്ദ്ര കഥാപാത്രങ്ങളായ പ്രിത്വിരാജ്ഉം ഇന്ദ്രജിത്തും ഒന്നിനൊന്നു മികവുറ്റ പ്രകടനം കാഴ്ചവച്ചു .ചിത്രത്തിലെ തന്നെ പ്രസക്തമായ കഥാപാത്രത്തെ അവിസ്മരണീയമാക്കി മുരളി ഗോപി. തന്റെ കഥാപാത്രം ആവശ്യപ്പെടുന്ന ലാളിത്യവും ഗാമഭീര്യവും ഒപ്പം തീഷ്ണതയും ഒരുപോലെ കണ്ണുകളിലും ശരീരത്തിലും ആവാഹിച്ചുള്ള പ്രകടനം ഓരോ ചിത്രം കഴിയുമ്പോളും പൃഥ്വിരാജ് എന്ന നടന്റെ അഭിനയം പൂർണതയിലേക്കെത്തുന്നു എന്നതിന്റെ ലക്ഷണമാണ് .നാളുകൾക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ അനന്യ വലിയ പ്രസക്തമല്ലെങ്കിലും മോശമല്ലാത്ത ഒരു കഥാപാത്രം ചെയ്തു തന്റെ ഭാഗം കൃത്യമാക്കി .

സജിൻ കുറുപ്പ് എന്ന ഛായാഗ്രാഹകന്റെ സംഭാവന വളരെ വലുതാണ് വരണ്ടുണങ്ങിയ വടക്കേ ഇന്ത്യൻ ഭൂ പ്രകൃതിയിലും ,മലനിരകളിലും നിന്ന് ചിത്രത്തിന്റെ ആശയത്തിനു താങ്ങാവാവുന്ന ദൃശ്യങ്ങൾ ഒരേ സമയം മനോഹരവും ഭീഭത്സവും ആയ രംഗങ്ങൾ ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു . മികവുറ്റ പിന്നണി സംഗീതവും ഗാനങ്ങളും നൽകി ഗോപി സുന്ദർ ആസ്വാദകരെ ഒട്ടും ആലസ്യത്തിലേക്കു നയിക്കാതെ കഥയിലൂടെ മുന്നോട്ടു കൊണ്ടുപോയി

നിങ്ങളുടെ വിശ്വാസങ്ങളും ചിന്തകളും അന്ധമല്ലെങ്കിൽ .അന്ധ വിശ്വാസവും വർഗീയതയും കണ്ണുകളിൽ തീമിരമായി നിറഞ്ഞിട്ടില്ല എങ്കിൽ അസ്‌ലം മുഹ്‌ഹമ്മദിനെയും പട്ടാഭിരാമനെയും നിങ്ങൾ നെഞ്ചിലേറ്റും അതുറപ്പാണ് .വിശ്വാസങ്ങളിലെ വൈവിധ്യങ്ങൾ മാനുഷിക മൂല്യങ്ങൾക്കും പരിപാലിക്കുന്നതിനും ഈശ്വര കൃപ നേടുന്നതിനും വിലങ്ങു തടിയല്ല സമഭാവനയാണ് നമുക്കുണ്ടാകേണ്ടത് അത് തനനെയാണ് മതങ്ങൾ പറയുന്നതും.യാഥാർഥ്യമെന്ന് നാം വിശ്വസിക്കുന്നു പക്ഷേ സത്യമെന്നത് അതിനുമപ്പുറമാണ് ജ്ഞാനമാണ് അവിടേക്കുള്ള വഴികാട്ടി